കണ്ണൂർ: ഇരിട്ടിയിൽ നടുറോഡിൽ കുട്ടിയുടെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം.
കഴുത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കുടുംബപ്രശ്നങ്ങൾ കാരണം തമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.
Home News Breaking News കണ്ണൂരിൽ നടുറോഡിൽ കുട്ടിയുടെ മുന്നിലിട്ട് ഭാര്യയുടെ കഴുത്തിന് വെട്ടി; ഭർത്താവ് പിടിയിൽ