സ്വര്‍ണവില റെക്കോര്‍ഡുകൾ ഭേദിച്ച് കുതിക്കുന്നു

Advertisement

സ്വര്‍ണവില റെക്കോര്‍ഡുകൾ ഭേദിച്ച് കുതിക്കുന്നു. 47000 കടന്ന് പവന്‍വില മുന്നേറി. ഒരു പവന് 47120 ഇന്നത്തെ വില.
ഗ്രാമിന് 5890 രൂപയുമായി.

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിലയിലേക്കാണ് കുതിച്ചു ചാട്ടം. ഇന്ന് ഒരു പവന് 320 രൂപ വര്‍ധിച്ചാണ് 47120 രൂപയിലെത്തിയത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5890 രൂപയിലെത്തി. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് പ്രവചനങ്ങള്‍. ഓഹരി വിപണിയും സ്വര്‍ണവിലയും ഒരുപോലെ ഉയരുന്നത് വിപണി നിരീക്ഷകരില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 45320 രൂപയായിരുന്നു. ഡിസംബർ ഒന്ന് മുതൽ വില വർധന പ്രകടമായി. രണ്ടാം ആഴ്ചയിൽ നേരിയ കുറവ് കണ്ടെങ്കിലും പിന്നീട് വീണ്ടും കുതിച്ചു കയറി. ഡോളർ മൂല്യം കുറയുന്നതും ഇസ്രായേൽ ഹമസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ആഗോള തലത്തിൽ ഉണ്ടാകുന്ന വില വർധനവും കേരളത്തിലും പ്രതിഫലിക്കുന്നെണ്ടെന്നാണ് വിലയിരുത്തൽ