കോഴിക്കോട്. ഹര്‍ഷിനയുടെ പോരാട്ടം ഒടുവില്‍ വിജയത്തിലേക്ക്, പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.കുന്നമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 നടത്തിയ എം ആര്‍ഐ സ്കാന്‍ റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമായെന്ന് മെഡിക്കൽ കോളജ് എ.സി.പി കെ.സുദർശൻ പറഞ്ഞു.
2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽേ കോളജിൽ നടന്ന മൂന്നാം പ്രസവ ശസ്ത്രക്രിയക്കിടെയായിരുന്നു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.അഞ്ചു വർഷം കഴിഞ്ഞ് മെഡിക്കൽ കോളജിൽ വച്ച് തന്നെയാണ് ഈ കത്രിക പുറത്തെടുത്തത്.മെഡിക്കൽ കോളജ് അധികൃതരും ആരോഗ്യ വകുപ്പും നടത്തിയ അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളജിലേത് അല്ല എന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് മാർച്ച് ഒന്നിന്ന് പൊലിസ് അന്വേഷണം ആരംഭിച്ചു.10 മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത് കൊല്ലത്ത് നടന്ന എം ആർ ഐ സ്കാൻ റിപ്പോർട്ടാണ് അന്വേഷണത്തിൽ നിർണായകമായത്
കത്രിക മെഡിക്കൽ കോളജിലേത് തന്നെയെന്ന ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.750 പേജാണ് കുറ്റപത്രം.
ഡോക്ടർമാരായ.സി.കെ രമേശൻ, എം. ഷഹന സ്റ്റാഫ് നഴ്സുമാരായ മഞ്ജു, രഹന എന്നിവരാണ് പ്രതികൾ.രണ്ട് വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്.
നഷ്ട പരിഹാരം ഉറപ്പാക്കുന്നതു വരെ നിയമപോരാട്ടം തുടരാനാണ് ഹർഷിനയുടേയും സമരസമിതിയുടേയും തീരുമാനം