കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Advertisement

തിരുവനന്തപുരം:
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന ഇന്ന്.കെ.ബിഗണേഷ് കുമാറും ,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി ഇന്ന് വൈകിട്ട് 4ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കും. ഗണേഷ് കുമാറിന് വേണ്ടി സിനിമാ വകുപ്പ് കൂടി വേണമെന്ന് കേരളാ കോൺഗ്രസ് ബി ആവശ്യമുന്നയിച്ചതോടെ വകുപ്പ് മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. ഗതാഗത വകുപ്പിന് പുറമെയാണ് സിനിമാ വകുപ്പ് കൂടി ഗണേഷ് കുമാർ ആവശ്യപ്പെട്ടത്.
വകുപ്പുകളുടെ കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും. അതേസമയം ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മുൻനിശ്ചയിച്ച പ്രകാരം രാജിവെച്ച ഒഴിവിലേക്കാണ് ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി എത്തുന്നത്.

Advertisement