എസ് എഫ് ഐ യ്ക്ക് പിന്നാലെ ഗവർണർക്കെതിരെ യൂത്ത് കോണ്ഗ്രസും

Advertisement

മലപ്പുറം. എസ് എഫ് ഐ യ്ക്ക് പിന്നാലെ ഗവർണർക്കെതിരെ യൂത്ത് കോണ്ഗ്രസും തിരിയുന്നു.
മുതിർന്ന കോണ്ഗ്രസ് നേതാവ് പി ടി മോഹന കൃഷ്ണൻ അനുസ്മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോണ്ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗവർണർ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു.അങ്ങനെ ഒരാളെ ക്ഷണിച്ചത് അംഗീകരിക്കാൻ കഴിയില്ല.
സംഘടക സമിതി തീരുമാനം പുനപരിശോധിക്കണമെന്നും വിമർശനം.
മലപ്പുറം ജില്ലാ യു ഡി എഫ് ചെയർമാൻ പി ടി അജയമോഹനാണ് സംഘാടക സമിതി ചെയർമാൻ

ജനുവരി 10 ന് എരമംഗലത്താണ് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പങ്കെടുക്കുന്ന പരിപാടി. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ ഇതിന് പിന്തുണ നല്‍കുമെന്ന പ്രതീക്ഷയില്ല. സിപിഎമ്മിനെതിരെ ഏറ്റവും ശക്തമായ ആയുധ മാണ് ഗവര്‍ണര്‍, ഗവര്‍ണര്‍ക്കെതിരെയുള്ള ഏതു നീക്കവും ഭരണപക്ഷത്തിന് ശക്തിനല്‍കും.