ഹൈവേ നിർമ്മാണ കരാർ തൊഴിലാളി പണിസ്ഥലത്ത് ക്രൈയിന്‍ തട്ടിമരിച്ചു

Advertisement

ആലപ്പുഴ.തുറവൂർ – അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ കരാർ തൊഴിലാളിയായ ബീഹാർ സ്വദേശി ജോലിയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചു. ബീഹാർ സിവാൻ ജില്ലയിൽ ഗാംബിർപൂർ വില്ലേജിൽ മെയിനുദ്ദീൻ മിയാൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര കെ.പി. ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ആംബുലൻസും കാറും വേഗത്തിൽ കടന്നുവന്നപ്പോൾ മെയിനുദ്ദീൻ മിയാൻ പെട്ടെന്ന് പിന്നിലേക്ക് മാറി, ആ സമയത്ത് ജനറേറ്റർ കയറ്റി നീങ്ങു കയായിരുന്ന ക്രെയിനിന്റെ മുൻഭാഗം തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുത്തിയതോട് പൊലീസ് കേസെടുത്തു.

Advertisement