പട്ടാഴിയിൽ പാൽ കറക്കാൻ പോയ അച്ഛൻ മടങ്ങിവന്നില്ല, തിരഞ്ഞുപോയ മകൻ കണ്ടത് രക്തത്തിൽ മുങ്ങിയ അച്ഛന്റെ മൃതദേഹം

Advertisement

കൊല്ലം: പട്ടാഴിയിൽ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. പശു ഫാമിൽ നിന്ന് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും സാജൻ മടങ്ങിവന്നില്ല. തുടർന്ന് മകൻ അടക്കം ബന്ധുക്കൾ തിരഞ്ഞുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.