ക്രിസ്മസ് ആഘോഷം ഗാന്ധിഭവൻ കുട്ടികളോടൊപ്പം

Advertisement

പത്തനാപുരം: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷത്തിൽ സ്വരൂപിച്ച തുക പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്ക് നൽകി മാതൃകയായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് വിദ്യാരംഭം സെൻട്രൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സഹായം കൈമാറി.

കുട്ടികളുടെ വിവിധതരം ക്രിസ്മസ് പരിപാടികളും ഗാന്ധിഭവനിൽ അവതരിപ്പിച്ചു. ചടങ്ങുകൾക്കു പ്രിൻസിപ്പാൾ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പാൾ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്‌ജനി തിലകം, സ്റ്റാഫ്‌ സെക്രട്ടറി ദീപ കെ, പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ മുഹമ്മദ്‌ സാലിം, സന്ദീപ് വി ആചാര്യ, റാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.