ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണവുമായി സർക്കാർ

Advertisement

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണവുമായി സർക്കാർ.ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രം സ്വകാര്യ പ്രാക്ടീസിന് അനുമതി.
ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് ഇനി പിടി വീഴും.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയുള്ള ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണമേർപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമാണ് സ്വകാര്യ പ്രാക്ടീസിന് അനുമതി.
ഡോക്ടർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിൽ ഹാജരാക്കണം.

ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസ് കുറ്റകരമാകും.
അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ജോലി ചെയ്യുന്ന ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ ഡോക്ടേഴ്സ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നതിന് മുമ്പേ തന്നെ വിലക്കുണ്ട്. പരിശോധനയ്ക്കും രോഗനിർണയത്തിനും ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് ഉപയോഗിക്കാവു.  നഴ്സുമാരയോ മറ്റു മെഡിക്കൽ ടെക്നീഷ്യന്മാരെയോ ഉപയോഗിക്കാൻ പാടില്ല. ആശുപത്രിയിൽ നൽകിയ സേവനത്തിന് ഡോക്ടേഴ്സിന്റെ വീടുകളിൽ പോയി ഉപഹാരമോ പണമോ നൽകിയാൽ രോഗികൾക്കും പിടിവീഴും.

Advertisement