കുന്നത്തൂർ പഞ്ചായത്തംഗത്തിന്റെ മകന് അയൽ വീട്ടിലെ വളർത്തു നായയുടെ കടിയേറ്റു

Advertisement

കുന്നത്തൂർ:കുന്നത്തൂർ ഗ്രാമ പഞ്ചായത്തംഗത്തിന്റെ മകന് അയൽ വീട്ടിലെ വളർത്തു നായയുടെ കടിയേറ്റു.പത്താം വാർഡ് മെമ്പർ പുത്തനമ്പലം നാട്ടിശേരി കാവിന്റെ മേലതിൽ രാജന്റെ മകൻ ഗോകുൽ രാജിനാണ് (14) കടിയേറ്റത്.

കൈയ്ക്ക് പരിക്കേറ്റ ഗോകുലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ കൂട്ടുകാർക്കൊപ്പം കളിച്ച ശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.