കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു

Advertisement

ശാസ്താംകോട്ട: ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്139-ാമത് ജന്മദിനം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.സമ്മേളനം കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കല്ലട രമേശ്,കാരക്കാട്ട് അനിൽ,കെ.സുകുമാരൻ പിളള, തുണ്ടിൽ നൗഷാദ്, രവി മൈനാഗപ്പള്ളി, കൊമ്പി പള്ളിൽ സന്തോഷ്, ഗോകുലം അനിൽ, റംലാ ബീവി, എൻ.സോമൻ പിള്ള , വർഗ്ഗീസ് തരകൻ, ഗോപൻ പെരുവേലിക്കര, ഏഴാംമൈൽശശി, സുബ്രമണ്യൻ, ഷിഹാബ് മുല്ലപ്പള്ളി, പി.ആർ. ബിജു, ഓമന കുട്ടൻ ഉണ്ണിത്താൻ, ദുലാരി , ബാബു ആയി കുന്നം തുടങ്ങിയവർ പ്രസംഗിച്ചു