ശാസ്താംകോട്ട : വെട്ടിക്കോട്ട്
ചന്ദ്രശേഖരന്റെ വിയോഗം നാടിന്റെ നൊമ്പരമായി.ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഇന്ന് (വെള്ളി) ചരിഞ്ഞ ചന്ദ്രശേഖരൻ വെട്ടിക്കാട്ട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഗജവീരൻ എന്നതിനപ്പുറം മൈനാഗപ്പള്ളി ഗ്രാമത്തിന്റെ ഹൃദയ വായ്പായിരുന്നു.ആന
പ്രേമികളുടെയും സ്നേഹഭാജനം.കണക്കിനാളുകളാണ് ചന്ദ്രശേഖരന്റെ ഫാൻസ് ലിസ്റ്റിലുളളത്.ക്ഷേത്രത്തിലെ ഈ വർഷത്തെ ഉൽസവത്തിനുള്ള തയ്യാറെടുപ്പുകൾ
നക്കുന്നതിനിടെയാണ് ചന്ദ്രശേഖരന്റെ അപ്രതീക്ഷിത വേർപാട്.ചന്ദ്രശേഖരന്റെ പെട്ടന്നുണ്ടായ വിയോഗം അക്ഷരാർത്ഥത്തിൽ നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്.
മുപ്പതാമത്തെ വയസ്സിൽ1988 ലാണ്
വെട്ടിക്കാട്ട് മഹാദേവൻ്റെ മുൻപിൽ
ചന്ദ്രശേഖരൻ എത്തിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലക്ഷണമൊത്ത തലയെടുപ്പുള്ള ശാന്തസ്വരൂപനായ ഗജരാജനായിരുന്നു.കോടനാട് ആനകളരിയിൽ നിന്ന് ആലപ്പുഴ മാന്നാർ സ്വദേശിയായ ചന്ദ്രൻ പിള്ളയാണ് ആദ്യമായി ആനയെ വാങ്ങുന്നത്.അവിടെ നിന്നാണ് വെട്ടിക്കാട്ട് ക്ഷേത്രത്തിലെത്തുന്നത്. മലയാലപ്പുഴ രാജന് ശേഷം ശബരിമല അയ്യപ്പന്റെ തിടമ്പേറ്റിയ
ഗജകേസരി എന്ന പ്രത്യേകതയും ചന്ദ്രശേഖരനുണ്ട്.ഒരു മാസം മുമ്പ് വേങ്ങ ചിറക്കര മൂത്തോട്ടിൽ മഹാദേവീ ക്ഷേത്രത്തിലെ ഉൽസവത്തിനും എഴുന്നള്ളിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആണ് ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയത്.പോകുമ്പോൾ വലിയ ആരോഗ്യപ്രശനങ്ങൾ ഉണ്ടായിരുന്നില്ല.ഭൗതികശരീരം
രാത്രിയിൽ വെട്ടിക്കാട്ട് ക്ഷേത്രത്തിൽ എത്തിച്ചു.ശനിയാഴ്ച രാവിലെ 10 വരെ ക്ഷേത്രത്തിൽ പൊതു ദർശനം നടത്തും.തുടർന്ന് കോന്നിയിൽ എത്തിച്ച് സംസ്ക്കരിക്കും.