കൊച്ചി:
കൊച്ചിൻ കാർണിവെല്ലിന്റെ ഭാഗമായി നടത്താനിരുന്ന ഗവർണറും തൊപ്പിയും എന്ന നാടകത്തിന് ഫോർട്ട് കൊച്ചി സബ്കളക്ടർ വിലക്ക് ഏർപ്പെടുത്തി. ബി ജെ പി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഗവർണർ എന്ന പേര് നീക്കണമെന്നാണ് നിർദേശം. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയൊ അവഹേളിക്കുന്ന തരത്തിലള്ള പരാമർശങ്ങളും ഭരണഘടന പദവിയിലുള്ളവരെ അനുകരിക്കുന്ന വേഷവിധാനങ്ങളും നാടകത്തിൽ ഉണ്ടാകാൻ പാടില്ലെന്നും നിർദേശം നൽകി. പ്രശസ്ത ജർമൻ കവിയും നാടകകൃത്തുമായ ഫ്രെഡറിക് ഷില്ലറുടെ
പ്രസിദ്ധ നാടകം വില്യം ടെൽ ആണ് സുരേഷ് കൂവപ്പാടം മലയാള സാക്ഷാത്ക്കാരം നടത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. നാടകം വിലക്കിയതിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.