കുളത്തൂപ്പുഴ , കേരളത്തിൽ റോഡിലൂടെ പോയ യാത്രക്കാരിൽ നിന്നും ബലമായി പിരിവെടുക്കുന്ന തരത്തിൽ നിർമ്മിച്ച വിഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി. കുളത്തൂപ്പുഴ ഓന്ത് പച്ച സ്വദേശികളായ യുവാക്കളെ പോലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ച് വിട്ടയച്ചു.
ക്രിസ്മസിന് തൊട്ടുമുന്നേയാണ് കുളത്തുപ്പുഴ ഓന്ത് പച്ചയിൽ കാറിൽ വന്ന യാത്രക്കാരനെ തടഞ്ഞുനിർത്തി പിരിവ് നൽകാൻ ആവശ്യപ്പെടുകയും നൽകാത്ത ഡ്രൈവറെ പുറത്തിറക്കി മർദ്ധിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ഓന്ത് പച്ച സ്വദേശികളായ യുവാക്കൾ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയ വഴി വിദേശനാടുകളിൽ വരെ എത്തി.
ഇതോടെ സംഭവം വിവാദമായി.
സമൂഹത്തിന് തെറ്റായ രീതിയിൽ സന്ദേശം നൽകുകയും മതപരമായവികാരത്തെവൃണപ്പെടുത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിക്കുന്നവർക്ക് എതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ കൈക്കൊള്ള ണമെന്നാണ് പൊതുപ്രവർത്തകരു ടെയും നാട്ടുകാരുടെയും ആവശ്യം.
എന്നാൽ തങ്ങൾ സദുദേശത്തോടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും അത് ഡൗൺലോഡ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരുടെ വാദം.
സംഭവത്തിൽ യുവാക്കളെ വിളിച്ചു വരുത്തിയ കുളത്തുപ്പുഴ പോലീസ് വിവരങ്ങൾ ശേഖരിച്ച് വിട്ടയച്ചു.