മാവോയിസ്റ്റ് കവിതയുടെ മരണം, തിരിച്ചടി പ്രതീക്ഷിച്ച് അതീവ ജാഗ്രതയിൽ പോലീസ്

Advertisement

വയനാട്. മാവോയിസ്റ്റ് കവിതയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ പോലീസ് . തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് ജാഗ്രത പുലർത്തുന്നത്. കഴിഞ്ഞദിവസം തിരുനെല്ലി മേഖലയിൽ പോസ്റ്റർ പതിക്കാൻ എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള 6അംഗസംഘം ആണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വയനാട് സ്വദേശിയായ സോമനും സംഘത്തിൽ ഉണ്ടായിരുന്നു. മറ്റു നാലു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. .തിരുനെല്ലി ആശ്രാമം സ്കൂളിന് സമീപത്തുള്ള കടയിലാണ് മാവോയിസ്റ്റുകൾ കത്ത് ഇട്ടത്. സ്കൂളിൻറെ സൂചന ബോർഡിന് മുകളിലും കത്ത് പതിച്ചിരുന്നു. കബനി ദളം ഏരിയാ സെക്രട്ടറി ആയിരിക്കുകയാണ് ആറളത്തെ ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെടുന്നത്. രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കും എന്ന മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ വയനാട്ടിലോ കണ്ണൂർ ജില്ലയിലെ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. വനമേഖലകൾക്ക് കേന്ദ്രീകരിച്ച് തരത്തിൽ ശക്തമാക്കുകയാണ് തണ്ടർബോൾട്ട് . ആറു വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 9 മാവോയിസ്റ്റ്കളാണ്