തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ ഷെൻ ഹുവ 15 ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. പതിനൊന്ന് മണിയോടെ കപ്പൽ തുറമുഖത്ത് നങ്കൂരമിടും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പ് ടു ഷോർ ക്രെയിനുകളും 11 യാർഡ് ക്രെയിനുകളുമാകും. ഈ ക്രെയിനുകൾ പ്രവർത്തനസജ്ജമാക്കിയതിന് ശേഷമാകും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകൾ എത്തിക്കുക.