വാർത്താ നോട്ടം
2023 ഡിസംബർ 30 ശനി
BREAKING NEWS
👉തമിഴ്നാട്ടിൽ പുതുക്കോട്ടയിൽ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി 5 തീർത്ഥാടകർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്ക്
👉പാലക്കാട് ചിറ്റൂരിൽ തൊട്ടിയിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ കാണപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്
👉രാമക്ഷേത്രം: അയോധ്യയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്
👉 ഫോർട്ട് കൊച്ചി വെളിയിലെ പാപ്പാത്തി പൊളിക്കില്ലെന്ന് സംഘാടക സമിതി
🌴കേരളീയം🌴
🙏കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് നടത്തുന്ന ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയുടെ ഉത്തരവ്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
🙏പുതുവര്‍ഷാഘോ
ഷത്തിനു ഫോര്‍ട്ടുകൊച്ചിയിലെ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതു നിരോധിച്ചു. സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് നിരോധനമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒ വ്യക്തമാക്കി. കാര്‍ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്തു പാപ്പാഞ്ഞിയെ കത്തിക്കുന്നതടക്കമുള്ള പുതുവല്‍സരാഘോഷത്തിന്റെ തിരക്കു നിയന്ത്രിക്കാന്‍ ആയിരത്തോളം പോലീസുകാരെയാണു വിന്യസിപ്പിക്കുന്നത്.
🙏പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനു തുറമുഖവും കെ.ബി ഗണേഷ്‌കുമാറിനു സിനിമയും ഇല്ല. കടന്നപ്പള്ളിക്കു രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നല്‍കിയത്. ഗണേഷ്‌കുമാറിന് ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും നല്‍കി. തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എന്‍ വാസവനു നല്‍കി.
🙏മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം അഭിവാദ്യം ചെയ്യാതേയും മിണ്ടാതേയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. വേദിയില്‍ ഇരുവരും തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം നോക്കുകപോലും ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം രാജ്ഭവനില്‍ ഒരുക്കിയ ചായസത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം മന്ത്രി എ.കെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്.
🙏തൃശൂര്‍ പൂരം പ്രതിസന്ധി മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചു. പൂരം പ്രദര്‍ശന നഗരിയുടെ തറവാടക അഞ്ചിരട്ടി വര്‍ധിപ്പിച്ച് തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം രൂപ ഈടാക്കിയാല്‍ മതിയെന്നാണു നിര്‍ദേശം. രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്.
🙏സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. സിപിഎം നേതാവ് ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജിനെ വീണ്ടും ഡയറ്കടറാക്കാന്‍ യോഗ്യതകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
🙏കേരളത്തിലെ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ഹസന്‍പര്‍ത്തി, ഉപ്പല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലമാണു നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയത്. ഇന്നും ജനുവരി ആറിനുമുള്ള എറണാകുളം – ഹസ്റത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ് (12645), ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീന്‍ – എറണാകുളം എക്സ്പ്രസ് (12646), ജനുവരി ഒന്നിനും എട്ടിനുമുള്ള ബറൗണി- എറണാകുളം എക്സ്പ്രസ് (12521), ജനുവരി അഞ്ചിലെയും പന്ത്രണ്ടിലെയും എറണാകുളം -ബറൗണി എക്സ്പ്രസ് (12522), ജനുവരി 4, 5, 7, 11, 12 തീയതികളിലെ ഗൊരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസ് (12511) 2, 3, 7, 9, 10 തീയതികളിലെ കൊച്ചുവേളി -ഗോരഖ്പുര്‍ എക്സ്പ്രസ് (12512), ജനുവരി മൂന്നിലെ കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ് (22647), ഒന്നിലെ കൊച്ചുവേളി- കോര്‍ബ എക്സ്പ്രസ് (22648), ജനുവരി രണ്ട്, ഒമ്പത് തീയതികളിലെ ബിലാസ്പൂര്‍- തിരുനെല്‍വേലി എക്സപ്രസ് (22619), നാളത്തേയും ജനുവരി ഏഴിലെയും തിരുനെല്‍വേലി – ബിലാസ്പൂര്‍ എക്സ്പ്രസ് (22620) എന്നിവയാണു റദ്ദാക്കിയത്.
🙏വാത രോഗങ്ങള്‍ക്കു ചികിത്സയുമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
🙏കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി. ഗണേഷ് കുമാര്‍. ഏതു വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പറഞ്ഞു.
🙏സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ ദേവികുളം മുന്‍ തഹസീല്‍ദാര്‍ രാമന്‍കുട്ടിക്കു നാലു വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കാനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം നല്‍കി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
🙏വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവരാന്തയില്‍ പെരുമ്പാമ്പിനെ ചാക്കിലാക്കി ഉപേക്ഷിച്ചവര്‍ക്കെതിരേ കേസ്. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആറാം വാര്‍ഡ് മെമ്പര്‍ ബിന്ദു ടി. ചാക്കോയുടെ വീട്ടിലാണ് പാമ്പിനെ ഉപേക്ഷിച്ചത്. രാത്രി പെരുമ്പാമ്പിനെ പിടിച്ചു കൊണ്ടുപോകാന്‍ വനംവകുപ്പ് ജീവനക്കാരെ വിളിക്കണമെന്നു ചിലര്‍ മെമ്പറോട് ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പുകാര്‍ എത്താന്‍ വൈകിയതോടെ പെരുമ്പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീട്ടുവരാന്തയില്‍ തള്ളുകയായിരുന്നു.
🙏ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനായി തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സജ്ജമാകുന്നു. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണു ഫെസ്റ്റിവല്‍.
🙏അയോധ്യയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെതിരായ നിലപാടെടുക്കാന്‍ കഴിയാത്തതു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
🙏തൃശൂര്‍ എടമുട്ടം ബീവറേജ് മദ്യശാലയില്‍ 65,000 രൂപയുടെ മദ്യകുപ്പികള്‍ മുഖം മൂടി ധരിച്ചെത്തിയ യുവാക്കള്‍ മോഷ്ടിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷട്ടര്‍ പൊളിച്ച് മോഷ്ടിച്ചത്.
🙏ചെങ്ങന്നൂരില്‍ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന് അവശ നിലയിലായ ആന ചെരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെട്ടിക്കാട് ചന്ദ്രശേഖരന്‍ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിന് എഴുന്നള്ളിക്കാനാണ് ആനയെ എത്തിച്ചത്.
🙏ഡല്‍ഹി മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വിണു മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിനു സമീപം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥന്‍ ശൈലേന്ദ്രന്‍ നായരുടെയും ലതയുടെയും മകന്‍ ശരത് എസ്. നായര്‍ (26) ആണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏മംഗളൂരു മുതല്‍ ഗോവ വരെ പുതിയ വന്ദേഭാരത് എക്‌സ്പ്രസ്. ഇന്നു പരീക്ഷണ യാത്ര. നാളെയാണ് ഉദ്ഘാടന യാത്ര.
🙏ആസാമിലെ വിഘടനാവാദി സംഘടനയായ ഉള്‍ഫയുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പുവച്ചു. ഉള്‍ഫയും കേന്ദ്രസര്‍ക്കാരും ആസാം സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട ത്രികക്ഷി കരാറാണ് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചത്.
🙏മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെന്‍ട്രല്‍ മാള്‍ ലേലം ചെയ്യുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതല്‍ തുക. ജനുവരി 20-ന് വസ്തുവകകള്‍ പരിശോധിക്കാം. ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ 50 കോടി രൂപ കെട്ടിവയ്ക്കണം.
🙏മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന യുവതി അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. രാത്രി എട്ടുമണിയോടെ മംഗളൂരുവിലെ കൈക്കമ്പയ്ക്കു സമീപം പച്ചിന്‍നട്ക ബി.സി റോഡിലാണ് സംഭവം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഭാസ്‌കര്‍ ആചാര്യയുടെ മകള്‍ ചൈത്ര എന്ന 22 കാരിയാണ് മരിച്ചത്. മാര്‍ച്ച് മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം.
🙏അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ കുളത്തില്‍ ഒമ്പതു വയസുകാരി മുങ്ങിമരിച്ചു. ബെംഗളൂരുവിലെ വര്‍ത്തൂര്‍ – ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലെ സ്വിമ്മിങ് പൂളിലാണ് മാനസ എന്ന കുട്ടി മരിച്ചത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ഖത്തറില്‍ വധശിക്ഷ ഇളവുചെയ്തു നല്‍കിയ മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് അപ്പീല്‍ കോടതി നല്‍കിയത് മൂന്നു മുതല്‍ 25 വരെ വര്‍ഷം തടവുശിക്ഷ. മലയാളി നാവികന് മൂന്നു വര്‍ഷം തടവുശിക്ഷയാണ് നല്‍കിയതെന്നാണ് സൂചന. വിധിക്കെതിരെ ഖത്തര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. തടവുകാരെ കൈമാറുന്നതിന് ഖത്തറുമായി കരാറില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.