ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം, പക്ഷേ ഗവർണർക്ക് യോജിച്ചതല്ല: മന്ത്രി വാസവൻ

Advertisement

തിരുവനന്തപുരം:
ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി എൻ വാസവൻ. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സാമാന്യ മര്യാദ പാലിച്ചില്ല. മുഖ്യമന്ത്രിക്ക് നേരെ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവർണർ ചാടിയിറങ്ങിപ്പോയി. ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണറാണ്. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം. പക്ഷേ ഗവർണർക്ക് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് ഗവർണർ-സർക്കാർ പോര് വ്യക്തമായി പ്രതിഫലിച്ചത്. ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കാതിരിക്കുകയും അഭിവാദ്യം ചെയ്യാതിരിക്കുകയുമായിരുന്നു. രാജ്ഭവൻ ഒരുക്കിയ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല.

Advertisement