തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; ഭർത്താവ് നൗഫലിനെതിരെ ഗാർഹിക പീഡന വകുപ്പ് കൂടി ചുമത്തി

Advertisement

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ ഭർത്താവ് നൗഫലിനെതിരെ ഗാർഹിക പീഡന വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. നൗഫൽ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തു. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട് ഷഹാന മൻസിലിൽ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭർത്താവിനെ പ്രതി ചേർത്തിരിക്കുന്നത്.
ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഷഹാനയെ ഭർതൃമാതാവും ദേഹോപദ്രവും ഏൽപ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഷഹാനയുടെ മുഖത്ത് പരുക്കുകൾ പറ്റയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.