കർണാടകയിൽ പൂട്ടിയിട്ട വീടിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ

Advertisement

ബെംഗ്ലൂരു:
കർണാടകയിൽ പൂട്ടിയിട്ട വീടിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ജഗന്നാഥ് റെഡ്ഡി(85), ഭാര്യ പ്രേമ(80), മക്കളായ ത്രിവേണി(62), കൃഷ്ണ(60), നരേന്ദ്ര(57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും ബന്ധുക്കൾ പോലീസിനെ അറിയിച്ചു
ഏറെനാളായി ഇവരുടെ വീട് പൂട്ടിയിടിരിക്കുന്ന നിലയിലായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ നാല് അസ്ഥികൂടങ്ങൾ ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമായിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴി പ്രകാരമാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.