പുതുവത്സരാഘോഷം; കൊച്ചി മെട്രൊ സര്‍വ്വീസ് സമയം നീട്ടി

Advertisement

പുതുവത്സരാഘോഷത്തിന്റ ഭാഗമായി കൊച്ചി മെട്രൊ സര്‍വ്വീസ് സമയം നീട്ടി. ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെയാണ് മെട്രൊ സര്‍വ്വീസ് നടത്തുക. ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ടാണ് സര്‍വീസ് നടത്തുക.
മെട്രോയുടെ അവസാന സ്റ്റേഷനുകളായ ആലുവ, എസ്. എന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും പുലര്‍ച്ചെ ഒരു മണിക്ക് അവസാന സര്‍വീസ് നടത്തും.