ഓർത്തഡോക്‌സ് സഭാ വൈദികൻ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നു

Advertisement

പത്തനംതിട്ട:ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നു. ഷൈജു കുര്യനൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ ബിജെപി അംഗത്വമെടുത്തു. എൻഡിഎയുടെ ക്രിസ്മസ് സ്‌നേഹ സംഗമം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അയോധ്യ കൊണ്ട് മാത്രമല്ല മുമ്പും മോദി അധികാരത്തിലെത്തിയതെന്ന് വി മുരളീധരൻ പറഞ്ഞു. അതുപോലെയുള്ള ചെപ്പടിവിദ്യയല്ല. വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നു. രാമക്ഷേത്ര നിർമാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുകയാണ്. മറിയക്കുട്ടി ആണ് സംസ്ഥാനത്ത് കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ പറഞ്ഞു