തിരുവനന്തപുരം:
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി. എൻസിപിയിൽ രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറം എന്ന് ധാരണയുണ്ടായിരുന്നെന്നും വിഷയത്തിൽ മുന്നണി നേതൃത്വം ഇടപെടണമെന്നും ആണ് ആവശ്യം. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നേരത്തെ തന്നെ തോമസ് കെ തോമസ് പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നു.
എൻസിപിയിൽ ആദ്യ രണ്ടര വർഷം മന്ത്രി സ്ഥാനം എ കെ ശശീന്ദരനും ശേഷിക്കുന്ന രണ്ടര വർഷം തനിക്കും എന്നായിരുന്നു ധാരണ. പക്ഷേ പി സി ചാക്കോ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ഈ ധാരണയിൽ മാറ്റം വരുത്തിയെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. ആദ്യത്തെ ധാരണ പ്രകാരമുള്ള തീരുമാനം നടപ്പിലാക്കണം എന്ന ആവശ്യത്തിലുറച്ചാണ് ഇപ്പോൾ എംഎൽഎ എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയിരിക്കുന്നത്
Home News Breaking News മന്ത്രിസ്ഥാനം വേണം: എൻസിപി എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി