കൊച്ചി:
മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എ ഡി എമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. പഴയ കമ്മ്യൂണിസ്റ്റുകാരാണെന്ന പേരിലാണ് ബോംബ് ഭീഷണിക്കത്ത് വന്നത്. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും. കുഴിബോംബ് വെച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്നാണ് കത്തിൽ പറയുന്നത്.
പിണറായി വിജയൻ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നും കത്തിൽ പരാമർശിക്കുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ യോഗം തൃക്കാക്കരയിൽ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നതെന്നിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കും.
Home News Breaking News മുഖ്യമന്ത്രിയെ കുഴിബോംബ് വെച്ച് വധിക്കും; എറണാകുളം എഡിഎം ഓഫീസിൽ ഭീഷണിക്കത്ത്