തിരുവനന്തപുരം:
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അവധിയിൽ പ്രവേശിച്ചു. പത്ത് ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്. പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് സുധാകരൻ താൻ അവധിയിൽ പ്രവേശിക്കുകയാണെന്ന കാര്യം അറിയിച്ചത്.
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് വിഎം സുധീരൻ ഉയർത്തിയത്. കെപിസിസി നേതൃത്വം പരാജയമാണെന്ന് സുധീരൻ തുറന്നടിച്ചു.