തൃശ്ശൂര്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Advertisement

തൃശ്ശൂര്‍ . കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ പാലത്തിനു മുകളിൽ വച്ച് ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവല്ല സ്വദേശി 72 വയസ്സുള്ള ചെറിയാനാണ് മരിച്ചത്.



ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം, തിരുവല്ല സ്വദേശികളായ രണ്ട് സ്ത്രീകളും 4 പുരുഷന്മാരും അടക്കം 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ജോൺ തോമസ്, മനു, തങ്കമ്മ ജോൺ , ശാന്തമ്മ ചെറിയാൻ, മോഹൻ തോമസ് എന്നിവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശ്ശൂർ – പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയിൽ കാര്‍ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാര്‍ പൂര്‍ണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും നിന്നും ഇന്നോവയെ നീക്കി മാറ്റിയത്.

Advertisement