വാർത്താനോട്ടം

Advertisement

2023 ഡിസംബർ 31 ഞായർ


BREAKING NEWS


👉പത്തനംതിട്ട
മൈലപ്രയിൽ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യാപാരിയുടെ പോസ്റ്റ് മാർട്ടം ഇന്ന്; വൻ ആസൂത്രണമുളള കൊലപാതകമെന്ന് സംശയം





👉തൃശൂർ കുതിരാനിൽ കാർ ലോറിക്ക് പിന്നിലേക്കിടിച്ചു കയറി ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക്

👉 ഇന്നു രാത്രി പുതുവത്സരാഘോഷം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.




👉പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ നാളെ രാവിലെ ആറുവരെ അടച്ചിടും.


👉പുതുവത്സരാഘോ
ഷത്തിന് തിരക്ക് നിയന്ത്രിക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും.



👉ഇന്നു വൈകീട്ട് നാലു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. പരിധിക്കപ്പുറം ജനങ്ങളെത്തിയാല്‍ കടത്തിവിടില്ല.



👉പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി കത്തിക്കും. എന്നാല്‍ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ല.






👉ഇന്ന് കോഴിക്കോട് നഗരത്തിലേക്കു ചരക്കുവാഹനങ്ങള്‍ക്കു പ്രവേശനമില്ല. യാത്രക്കാരില്ലാതെ ഡ്രൈവര്‍ മാത്രമായുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

👉 വൈകീട്ട് മൂന്നിനു ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്കു നിയന്ത്രണം ഉണ്ടാകും.

👉താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കു വിലക്ക്. ഇന്നു വൈകിട്ട് മുതല്‍ നാളെ രാവിലെ വരെ പൊലീസ് നിയന്ത്രണമുണ്ടാകും.



👉 നാളെ രാവിലെ വരെ വാഹനത്തില്‍നിന്നു പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല. ചുരത്തില്‍ വാഹന പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്.



🌴കേരളീയം 🌴



🙏പുതുവത്സരാഘോഷ
ത്തിനു ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ പോലീസില്‍നിന്ന് അനുമതി വാങ്ങണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ്. പങ്കെടുക്കുന്നവരുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പോലീസ് നിര്‍ദേശിച്ചു.



🙏പുതുവല്‍സരത്തോട
നുബന്ധിച്ച് കൊച്ചി മെട്രോ ഇന്ന് അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിവരെ സര്‍വീസ് നടത്തും. ഇന്നു രാത്രി 10.30 നു ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. പുലര്‍ച്ചെ ഒരു മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്.

🙏ജനുവരി മൂന്നു വരെ മഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തെക്കന്‍ കേരളത്തിലാണു മഴയ്ക്കു സാധ്യത. പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.



🙏മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. 15 നാണു മകരവിളക്ക്. 20 വരെ ദര്‍ശനത്തിനു സൗകര്യമുണ്ടാകും. 21 നു നടയടയ്ക്കും.

🙏കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ രാമക്ഷേത്ര ചര്‍ച്ച വേണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.




🙏അയോധ്യ വിഷയത്തില്‍ സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്തയുടെ നിലപാടല്ലെന്ന പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അയോധ്യ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ എന്തു തീരുമാനിച്ചാലും സമസ്തക്കു വിരോധമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.


🙏പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭകെടുത്താനാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണ്.




🙏മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. രണ്ടേകാല്‍ കോടി രൂപ അധിക പാല്‍ വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്‌സിഡിയായും നല്‍കാനാണ് ഭരണ സമിതി തീരുമാനിച്ചത്. നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് ഒരു രൂപ വീതമാണ് അധികപാല്‍ വിലയായി നല്‍കുക.


🙏കെട്ടിടത്തിനു മുകളില്‍നിന്നു വീണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് ആണ് മരിച്ചത്. 26 വയസായിരുന്നു.





🇳🇪 ദേശീയം 🇳🇪

🙏അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം രാജ്യത്തിന്റെ സ്വന്തമാണ്. 22 ന് ജനങ്ങള്‍ അയോധ്യയിലേക്കു വരരുതെന്നും മോദി അഭ്യര്‍ത്ഥിച്ചു. അയോദ്ധ്യയില്‍ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും അടക്കമുള്ള 15,000 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു.



🙏ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ഗുസ്തി താരങ്ങള്‍. പോലീസ് തടഞ്ഞതോടെ താരങ്ങള്‍ പിരിഞ്ഞുപോയി. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ മടക്കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥിലും ഖേല്‍ രത്‌ന പുരസ്‌കാരം റോഡിലും ഉപേക്ഷിച്ചു.




🙏അയോധ്യാ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീടു സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എല്‍പിജി ലഭിക്കുന്ന മീര മഞ്ജി എന്ന യുവതിയുടെ വീട്ടിലെത്തിയ മോദി അവര്‍ തയാറാക്കിയ ചായ കുടിച്ചു.


🙏തമിഴ്നാട്ടില്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നു മന്ത്രിമാര്‍ അറിയിച്ചു. ഈ വിഷയം ഉന്നയിച്ച് ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കേയാണ് കൂടിക്കാഴ്ച. രാജ് ഭവനില്‍ എത്തിയ എം.കെ.സ്റ്റാലിനെ പ്രധാനവാതില്‍ വരെ ഇറങ്ങി വന്നാണ് ആര്‍.എന്‍.രവി സ്വീകരിച്ചത്. ഇരുവരും പരസ്പരം പൊന്നാട അണിയിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.



🙏മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നോപ്പാലിലെ മൊറേയില്‍ സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. രണ്ടു വീടുകള്‍ക്ക് തീയിട്ടു.


🇦🇽 അന്തർദേശീയം 🇦🇺


🙏ഇന്ത്യന്‍ വംശജരായ കോടീശ്വര കുടുംബം അമേരിക്കയില്‍ മരിച്ച നിലയില്‍. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബംഗ്ലാവിലാണ് രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകള്‍ അരിയാന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏റഷ്യയുടെ ബെല്‍ഗൊറോഡില്‍ യുക്രെയിന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. പരിക്കേറ്റ അമ്പതിലേറെ പേരില്‍ 17 പേര്‍ കുട്ടികളാണ്. കഴിഞ്ഞ ദിവസം റഷ്യ യുക്രെയിനിലെ കാര്‍കീവില്‍ നടത്തിയ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു.



🏏 കായികം



🙏ദേശീയ ഗുസ്തി മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ. പാരീസ് ഒളിംപിക്സിനായുളള യാതൊരു തയ്യാറെടുപ്പും നടക്കുന്നില്ല. കഴിഞ്ഞ നാല് ഒളിംപിക്സിലും ഇന്ത്യയ്ക്ക് ഗുസ്തിയില്‍ മെഡല്‍ ലഭിച്ചിരുന്നു. എത്രയും വേഗം നടപടി വേണമെന്നു ബജ്റംഗ് പൂനിയ ആവശ്യപ്പെട്ടു.

🙏ഓസ്ട്രേലിയക്കെതി
രായ വനിതകളുടെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 3 റണ്‍സിന്റെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി റിച്ചാഘോഷ് 96 റണ്‍സെടുത്തു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.

Advertisement