33-ാം നിലയിൽ നിന്ന് വീണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാൽ തെറ്റി വീണതെന്ന് നിഗമനം

Advertisement

ബംഗളൂരു: 33-ാം നിലയിൽ നിന്ന് വീണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ഉത്തർപ്രദേശ് സ്വദേശി 27കാരൻ ദീപാംശു ധർമ്മ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം നടന്ന പാർട്ടിയിൽ ദീപാംശു അമിതമായി മദ്യപിച്ചിരുന്നു. പാർട്ടിക്ക് ശേഷം സുഹൃത്തിന്റെ ഫ്‌ളാറ്റിൽ മടങ്ങിയെത്തിയ ദീപാംശു, ബാൽക്കണിയിൽ നിന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് ദീപാംശുവിന്റെ സുഹൃത്തുക്കൾ ഉറക്കത്തിലായിരുന്നു. രാവിലെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റിലെ താമസക്കാർ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. അങ്ങനെയാണ് മരണം സുഹൃത്തുക്കൾ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.