തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറുന്നു

Advertisement

തിരുവനന്തപുരത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറുന്നു. നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളിയുടെ പേര് തിരുവനന്തപുരം നോര്‍ത്തെന്നും മാറും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പേരുമാറ്റത്തിന് അനുമതി നല്‍കി ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനുകളായി നേമത്തേയും കൊച്ചുവേളിയേയും മാറ്റുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രലിന് തൊട്ടടുത്താണെന്ന് അറിയാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ തിരുവനന്തപുരം സെന്‍ട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ യാത്ര ഉപേക്ഷിക്കുകയാണ് പതിവ്. തിരുവനന്തപുരം എന്നു ബ്രാന്‍ഡ് ചെയ്ത് സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടെ ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

Advertisement