ഒന്നര വയസ്സുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്നു ക്രൂരമായി മർദ്ദിച്ചു

Advertisement

ആലപ്പുഴ. തിരുവിഴയിൽ ഒന്നര വയസ്സുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്നു ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിൻ്റെ മകൻ കൃഷ്ണജിത്തിനാണ് മർദ്ദനമേറ്റത്. കൈയുടെ അസ്ഥി പൊട്ടിയ കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഇന്നലെ വൈകിട്ടാണ് ഒന്നര വയസുകാരനെ കൈക്ക് നീര് വന്ന നിലയിൽ അമ്മയും സുഹൃത്തും ചേർന്ന് അച്ഛൻ ബിജുവിൻ്റെ സഹോദരൻ്റെ കുത്തിയതോടുള്ള വീട്ടിൽ എത്തിച്ചത്. കൈ ചലിപ്പിക്കാൻ കഴിയാത്ത കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇടത് കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റേതായും ശരീരത്തിൽ ചൂരൽ കൊണ്ട് അടിച്ചതിൻ്റെ പഴക്കം ചെന്ന പാടുകളും കണ്ടെത്തി. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ബിജു കുത്തിയതോട് പൊലീസിൽ പരാതി. കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ സുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാറാണെന്ന് പൊലീസ് പറഞ്ഞു. അമ്മ ദീപയും കൂട്ടുനിന്നു. കഴിഞ്ഞ രണ്ടുമാസമായി ബിജുവും ദീപയും തമ്മിൽ വേർപിരിഞ്ഞായിരുന്നു താമസം. സുഹൃത്തായ കൃഷ്ണകുമാറിനൊപ്പം ആയിരുന്നു ദീപയും കുഞ്ഞും. കൃഷ്ണകുമാർ ഒളിവിലാണ്. കുഞ്ഞിനെ മർദ്ദിച്ച കേസിൽ ജാമ്യമില്ല വകുപ്പ് പ്രകാരം അമ്മ ദീപക്കും സുഹൃത്ത് കൃഷ്ണകുമാറിനെതിരെ കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Advertisement