തിരുവനന്തപുരം. പുതുവത്സരം വിസ്മയം തുളുമ്പുന്ന ഉത്സവാഘോഷമായി മാറി തിരുവനന്തപുരത്ത്. തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ നടന്നു. മാനവീയവും, കോവളവും വർക്കലയും ശംഖുമുഖവും ജില്ലയിലെ പ്രധാന ആഘോഷ കേന്ദ്രങ്ങൾ ആയിരുന്നു.
നിറങ്ങളിൽ നീരാടി മനോഹരിയായി കനകക്കുന്ന്. വൈദ്യുതാലങ്കാരങ്ങളും വിസ്മയക്കാഴ്ചകളും കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. കാഴ്ചക്കാരെ കാത്ത് ഗാന വിസ്മയവും.
മാനവീയത്ത് ആട്ടവും പാട്ടും സൗഹൃദവും സംഗമിച്ച പുതുവത്സരം. പരസ്പരം അറിയാത്തവർ പോലും ഒന്നിച്ചു പാട്ടുപാടിയാഘോഷിച്ചു.
യുവാക്കൾ വക അത്ഭുത പ്രകടനങ്ങളും നടത്തിയത് കണ്ടു
കോവളം ബീച്ചിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷ പരിപാടികൾ
വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഡിജെ ഉൾപ്പെടെയുള്ള ആഘോഷം
കോവളത്ത് ഉദയ സമുദ്ര ഹോട്ടലും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. ശംഖുമുഖം ബീച്ചിലും നൂറുകണക്കിന് പേർ പുതുവത്സരം ആഘോഷിച്ചു