ഉന്നതസ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്ന ഭാഷ ഉപയോഗിക്കണം; മന്ത്രി സജി ചെറിയാനെതിരെ കെസിബിസി

Advertisement

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും അതിൽ രാഷ്ട്രീയം കാണരുതെന്നും തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെയെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ക്രൈസ്തവ പുരോഹിതർക്കെതിരെ സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്.
ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പുരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.

Advertisement