റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചലദൃശ്യ മാതൃക കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തിന്റെ വികസന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു നിശ്ചല ദൃശ്യ മാതൃകകള്‍. നേരത്തെ സംസ്ഥാനം നല്‍കിയ പത്ത് ഡിസൈനുകളും കേന്ദ്രം തള്ളുകയായിരുന്നു. ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ നിശ്ചല ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രമേയത്തിന് അനുസൃതമല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചത്. കേരളം നല്‍കിയ നിശ്ചല ദൃശ്യം മറ്റൊരു പരിപാടിയായ ഭരത് പര്‍വ്വില്‍ അവതരിപ്പിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടി. കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ പഞ്ചാബ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളുടെ പ്ലോട്ട് നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.