പുതുവത്സരാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റില്. ഒരുകോടി രൂപയിലധികം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
രണ്ടാമത് എറണാകുളത്തെ രവിപുരം ഔട്ട്ലെറ്റിലാണ്. ഇവിടെ 77 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം ഔട്ട് ലെറ്റ് 73 ലക്ഷം, പയ്യന്നൂര്‍ ഔട്ട്ലെറ്റ് 71 ലക്ഷമാണ് എന്നിങ്ങനെയാണ് ഏറ്റവും കുടുതല്‍ മദ്യവില്‍പ്പന നടന്ന ആദ്യ അഞ്ച് ഔട്ട് ലെറ്റുകള്‍.
ഡിസംബര്‍ 22 മുതല്‍ 31 വരെ 543 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വില്‍പ്പന നടന്നത്. ഡിസംബര്‍ 31ന് മാത്രം വിറ്റഴിച്ചത് 94.54കോടി രൂപയുടെ മദ്യമാണ്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യവില്‍പ്പന നടന്നതും ഇത്തവണയാണ്. കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്‍പ്പന നടന്നിരുന്നു.