ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു

Advertisement

ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്.
നിയന്ത്രണം വിട്ട് ബസ് മുന്നോട്ടുനീങ്ങിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ ആണ് ഊരി തെറിച്ചത്. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതുമാണ് വലിയൊരു അപകടം ഒഴിവായത്.