തിരുവനന്തപുരം . സംസ്ഥാനത്ത് ഗവർണർ സർക്കാർ പോര് തുടരുന്നു. എസ്എഫ്ഐ പ്രതിഷേധങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ബഡ്ജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഗവർണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ മാറ്റമില്ലാതെ തുടരുന്നത്. ഒപ്പിടാത്ത ബില്ലുകളിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ഗവർണറുടെ നിലപാട്.
എന്നാൽ ഇനി അനുനയത്തിന് ഇല്ലെന്നും നിയമപരമായി നേരിടും എന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. തൽസ്ഥിതി തുടർന്നാൽ ബഡ്ജറ്റ് സമ്മേളനത്തിൽ ഗവർണർ പങ്കെടുക്കുമോ എന്ന കാര്യത്തിലും സംശയമാണ്. അതിനിടെ ഇന്നലെ തലസ്ഥാനത്തെത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതും ഗവർണറെ ചൊടിപ്പിച്ചു.