2024 ഡിസംബർ 02 ചൊവ്വ
🌴കേരളീയം🌴
🙏മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ഏഴു യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പുലര്‍ച്ചെ രണ്ടു മണിയോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി വൈകിയും പ്രതിഷേധ സമരം നടത്തിയിരുന്നു.
🙏മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കേണ്ടെന്ന് സംഘപരിവാര്‍ തീരുമാനിച്ചിരിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാ നേതാക്കളെ ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🙏എറണാകുളത്തു നവകേരള സദസിനും മുഖ്യമന്ത്രിക്കും നേരെ കരിങ്കൊടി പ്രതിഷേധം. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് ഉച്ചയ്ക്കുശഷം നടക്കും.
🙏മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം തുടരുമെന്നു എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍. കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായവര്‍ക്കു മുഖ്യമന്ത്രി പോയ ശേഷം സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ടതോടെയാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
🙏കോണ്‍ഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തെ കടം വാങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അയോധ്യയിലേക്കു ക്ഷണം സ്വീകരിക്കണോ എന്നു തീരുമാനിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. നേരത്തെ തന്നെ പോകാനുള്ള തിടുക്കത്തിലാണ് കോണ്‍ഗ്രസിലെ കുറേ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
🙏കെ റെയില്‍ അപ്രായോഗികമായ പദ്ധതിയാണെന്നും കേന്ദ്രം അനുവദിച്ചാലും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉച്ചഭക്ഷണം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സതീശന്‍ പരിഹസിച്ചു.
🙏സംസ്ഥാനത്ത് ക്രിസ്മസ്, പുതുവത്സര സീസണില്‍ വിറ്റത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതല്‍ 31 വരെയുള്ള മദ്യ വില്‍പനയുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധിക വില്‍പനയാണ് ഇത്തവണയുണ്ടായത്. ഡിസംബര്‍ 31 നു മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയുടെ അധിക വില്‍പന. കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്ക്കോ മദ്യശാലയിലാണ്. 1.02 കോടി രൂപ. എറണാകുളം രവിപുരത്ത് 77.06 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷം രൂപയുടെ മദ്യവും വിറ്റു.
🙏ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ 303 കിലോ ഗ്രാം സ്വര്‍ണം. 270 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍നിന്ന് 32 കിലോ സ്വര്‍ണം പൊലീസും പിടികൂടി.
🙏ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണി. മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നാലു പേര്‍ക്കെതിരേ കേസെടുത്തു. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
🇳🇪 ദേശീയം 🇳🇪
🙏നാളെ തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. റോഡ് ഷോ നടത്തുന്ന റോഡുകള്‍ക്ക് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തേക്കിന്‍കാട് മൈതാനിയിലാണു മോദി പ്രസംഗിക്കുക. മൈതാനി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. രാവിലെ മുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലും കോളജ് റോഡിലും ഗതാഗതം നിരോധിക്കും. യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ തൃശൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല.
🙏രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വിന്ദര്‍സിംഗ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദര്‍സിംഗ് സുഖു പറഞ്ഞു.
🙏മണിപ്പൂരില്‍ ഏറ്റുമുട്ടലിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഥൗബലിലാണു നാല് പേര്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റു.
🙏ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. കാനഡയില്‍ കഴിയുന്ന ഗോള്‍ഡി ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
🙏പാലവും ട്രെയിന്‍ എന്‍ജിനും മൊബൈല്‍ ടവറുമെല്ലാം മോഷ്ടിച്ച കവര്‍ച്ചക്കാര്‍ പിന്നീടു റോഡ് മോഷ്ടിച്ചതിനു പുറമേ, ഇപ്പോള്‍ ഒരു തടാകംതന്നെ മോഷ്ടിച്ചിരിക്കുന്നു. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം. നാട്ടുകാര്‍ മീന്‍ പിടിക്കാനും മറ്റും ഉപയോഗിച്ചിരുന്ന തടാകമാണ് ഒറ്റ രാത്രികൊണ്ടു കാണാതായത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിറകേ സുനാമി മുന്നറിയിപ്പുണ്ട്. തീരപ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ഒന്നരമണിക്കൂറിനിടെ 21 തുടര്‍ ഭൂചലനങ്ങളുണ്ടായി. വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തീരപ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം ചെയ്തു.
🙏നോബല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിനെ ആറു മാസം തടവു ശിക്ഷയ്ക്കു വിധിച്ച് ബംഗ്ലാദേശ് കോടതി. തൊഴിലാളികള്‍ക്കു ക്ഷേമഫണ്ട് നടപ്പാക്കാതെ തൊഴില്‍ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ശിക്ഷ. ഗ്രാമീണ്‍ ടെലികോമിലെ മൂന്നു സഹപ്രവര്‍ത്തകരേയും ശിക്ഷിച്ചിട്ടുണ്ട്.
🙏ഇസ്രയേല്‍ യുദ്ധം തെക്കന്‍ ഗാസയിലേക്കു മാറ്റുന്നു. വടക്കന്‍ ഗാസയിലെ ജനവാസകേന്ദ്രങ്ങളില്‍പോലും ആക്രമണം നടത്തിയ ഇസ്രയേല്‍ സൈന്യത്തെ തിരിച്ചുവിളിച്ച് തെക്കന്‍ മേഖലയില്‍ വിന്യസിപ്പിക്കും. ഗാസയിലെ പോരാട്ടം ദീര്‍ഘകാലത്തേക്കുള്ളതാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.
⚽ കായികം ⚽
🙏അര്‍ജന്റീനക്ക് 2022-ലെ ഫുട്ബോള്‍ ലോകകപ്പടക്കം നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിക്ക് ആജീവനാന്ത ആദരമൊരുക്കാനൊരുങ്ങി അര്‍ജന്റീന. മെസ്സി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍.