ഇടുക്കി. വെള്ളിയാമറ്റത്തെ കുട്ടികർഷകരായ സഹോദരങ്ങളെ ചേർത്ത് പിടിച്ച് കേരളം. കുട്ടികൾക്ക് ഉടൻ അഞ്ചുപശുക്കളെ കൈമാറുമെന്ന് ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മാത്യുവിനും, ജോർജിനും സാമ്പത്തിക സഹായവുമായി സിനിമ മേഖലയും രംഗത്ത് എത്തി.
മരച്ചീനിതൊണ്ട് കഴിച്ചതിനെ തുടർന്ന് കുട്ടികർഷകരുടെ 13 പശുകളാണ് ചത്തത്. സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ മാത്യുവിന്റെ കുടുംബത്തിന് സർക്കാരിന്റെ പൂർണ പിന്തുണ. നഷ്ടപരിഹാരം ഉറപ്പാകുമെന്ന് വീട് സന്ദർശിച്ച മന്ത്രി ജെ ചിഞ്ചുറാണി.
നടന്മാരായ ജയറാം,മമ്മൂട്ടി, പ്രഥ്വിരാജ് എന്നിവരും കുട്ടികൾക്ക് സഹായവുമായെത്തി. അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ജയറാം
കുടുബത്തിന് കൈമാറി.കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇല്ലാതായത്. പ്രതിസന്ധികളിൽ ചേർത്ത് പിടിച്ചവർക്ക് നന്ദി അറിയിച്ച് മാത്യുവും കുടുംബവും.
തൊടുപുഴ എംഎല്‍എ പിജെ ജോസഫ്, മന്ത്രി റോഷി അഗസ്റ്റിൻ, വിവിധ തദ്ദേശ സ്ഥാപനങ്ങൾ എന്നിവരും കുട്ടികൾക്ക് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.