മുൻകാലങ്ങളിൽ എത്തിയിരുന്ന പല നേതാക്കളും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് ജി സുകുമാരൻ നായർ

Advertisement

ചങ്ങനാശേരി: മുൻകാലങ്ങളിൽ മന്നം ജയന്തി സമ്മേളനത്തിൽ എത്തിയിരുന്ന പല നേതാക്കളും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 147 -മത് മന്നംജയന്തി സമ്മേളന വേദിയിലായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
മന്നത്തെക്കുറിച്ച് അറിഞ്ഞവരും പഠിച്ചവരുമാണ് ജയന്തി സമ്മേളനത്തിൽ സംസാരിക്കേണ്ടതെന്നും സുകുമാരൻ നായർ അദ്ദേഹംപറഞ്ഞു.

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പൊതുസമ്മേളന പരിപാടികൾക്കും തുടക്കമായത്. രാവിലെ മുതൽ തന്നെ രാഷ്ട്രീയ നേതാക്കൾ പെരുന്നയിലേക്ക് എത്തിയിരുന്നു. എന്നാൽ സമ്മേളനത്തിന് സ്വാഗതം പറഞ്ഞപ്പോഴാണ് മുൻപ് എത്തി/Fരുന്ന പലരും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് സുകുമാരൻ നായർ സൂചിപ്പിച്ചത്.

മന്നത്തെക്കുറിച്ച് അറിഞ്ഞവരും പഠിച്ചവരുമാണ് ജയന്തി സമ്മേളനത്തിൽ സംസാരിക്കേണ്ടതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്രസാഹിത്യ അക്കാഡമി വിശിഷ്ടാംഗം സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി, മന്നം അനുസ്മരണ പ്രഭാഷണവും നടത്തി. എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷതയും വഹിച്ചു.ഇന്നലെ ജാതി സെൻസസിനും സംവരണത്തിനും എതിരെ സമ്മേളനം പ്രമേയം പാസാക്കിയിരുന്നു.

Advertisement