വൈ എസ് ശർമ്മിള കോൺ​ഗ്രസിലേക്ക്

Advertisement

അമരാവതി: വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയും ആന്ധ്രാമുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള കോൺഗ്രസിലേയ്ക്ക്. ജനുവരി നാലിന് കോൺഗ്രസ് അംഗത്വം സ്വീകരിയ്ക്കും.

വൈഎസ്ആർ ടിപി കോൺഗ്രസിൽ ലയിക്കും. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാതെ കോൺഗ്രസിന് പിന്തുണ നൽകുകയായിരുന്നു വൈ എസ് ശർമിള ചെയ്തത്. ആന്ധ്രാപ്രദേശിലെ കോൺഗ്രസ് അധ്യക്ഷയായി ശർമിളയെത്തുമെന്നാണ് സൂചന. ആന്ധ്രയിലെ തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം.

Advertisement