ഡോ. പി ആർ ബിജു എപിജെ അബ്ദുൽ കലാം കർമ്മശ്രേഷ്ടാ പുരസ്കാരം ഏറ്റുവാങ്ങി

Advertisement

തിരുവനന്തപുരം:
ഗ്രന്ഥശാല പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ ഡോക്ടർ പി ആർ ബിജുവിന് ഈ വർഷത്തെ ഡോക്ടർ എപിജെ അബ്ദുൽ കലാം കർമ്മശ്രഷ്ഠ പുരസ്കാരം ലഭിച്ചു. ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് നടന്ന യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ബിജുവിന് പുരസ്കാരം സമർപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവന മാനിച്ചുകൊണ്ടാണ് പുരസ്കാരം ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 17 ൽ പരം ഗ്രന്ഥശാലകൾക്ക് രൂപം നൽകാൻ നേതൃത്വം കൊടുക്കുകയും തന്റെ സ്വന്തം പ്രദേശമായ ശാസ്താംകോട്ടയിലെ ഗ്രാമോദ്ധാരണ ഗ്രന്ഥശാല ഡിജിറ്റൽ ആക്കുവാൻ മുഖ്യപങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിക്കുവാൻ കഴിഞ്ഞിട്ടുള്ള ബിജു ഇപ്പോൾ മാനവ സംസ്കൃതി കൊല്ലം ജില്ല ചെയർമാനായി സേവനമനുഷ്ഠിക്കുന്നു. ഒരു സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവർത്തകർ കൂടിയായ ബിജുവിന് ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Advertisement