തിരുവനന്തപുരം. യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ജനുവരി10 ന് തിരുവനന്തപുരത്ത് ചേരും. സർക്കാരിനെതിരായ തുടർ സമര പരിപാടികളാണ് മുഖ്യ അജണ്ട. ബജറ്റ് സമ്മേളനത്തിൽ നിയമസഭക്ക് അകത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങൾക്കും യോഗം രൂപം നൽകും. നവകേരള സദസിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും.
പുതുതായി രൂപീകരിച്ച യു ഡി വൈ എഫിന്റെ പ്രഥമയോഗവും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അന്ന് ചേരും.