സൈബര്‍ തട്ടിപ്പ്, ഈ മൂന്നുകാര്യം മറക്കരുതെന്ന് പൊലീസ്

Advertisement

കൊച്ചി. സൈബര്‍ തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ധിച്ച് വരുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍ക്കെതിരെ വലിയ തോതില്‍ ബോധവത്കരണം നടത്തുന്നതിനിടെയിലും തട്ടിപ്പുകള്‍ പെരുകുന്നത് അധികൃതര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

സൈബര്‍ ഇടങ്ങളില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ട് കേരളാ പോലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.

വീഡിയോ ചിത്രീകരിച്ചിരിക്കുന്നതി മൂന്ന് കാര്യങ്ങളെ പശ്ചാത്തലമാക്കിയാണ്. അജ്ഞാത ലിങ്കുകള്‍ കാണാനായി ശ്രമിക്കരുത്, ആരോടും ഒടിടി പറഞ്ഞു കൊടുക്കരുത്, അപരിചിതരുടെ കോളുകള്‍ ഒഴിവാക്കുകയെന്നതാണ് മൂന്ന് കാര്യങ്ങള്‍.സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ ഉടന്‍ തന്നെ 1930 ല്‍ ബന്ധപ്പെടണം.പരാതികള്‍ www.cybercrime.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

Advertisement