കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ എന്ന അഭിസംബോധനയോടെ പ്രധാനമന്ത്രിയുടെ പ്രസംഗം

Advertisement

തൃശൂര്‍: തന്നെ അനുഗ്രഹിക്കാന്‍ ഇത്രയും സ്ത്രീകള്‍ ഇവിടെ എത്തിയതിന് നന്ദി പറഞ്ഞ് കൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. വികസിത ഭാരതത്തിന് ഏറ്റവും വലിയ ഗ്യാരന്റി സ്ത്രീ ശക്തിയാണെന്നും മോദി ചൂണ്ടിക്കാട്ടി

ആദിവാസി ഗായിക നാഞ്ചിയമ്മയെ ആദരിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞ മോദി അഞ്ജു ബോബി ജോര്‍ജിനെയും പിടി ഉഷയെയും അഭിനന്ദിച്ചു. വനിതാ സംവരണ നിയമം ബിജെപി പാസാക്കിയെന്നും പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും വനിതാ ശക്തിയെ വില കുറച്ച് കണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. മുസ്ലീം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് രക്ഷപ്പെടുത്തി.

മന്നത്ത് പത്മനാഭന്‍ അടക്കമുള്ളവരെയും മോദി തന്റെ പ്രസംഗത്തില്‍ എടുത്ത് കാട്ടി.നാടിന്റെ പുരോഗതിക്ക് സഹായിച്ച പലര്‍ക്കും ജന്മം നല്‍കിയ നാടാണ് കേരളമെന്നും മോദി പറഞ്ഞു. വനിതാ സ്വാതന്ത്ര്യ സമര സേനാനികളെ പേരെടുത്ത്് അഭിനന്ദിച്ചു. നാല് ജാതികളാണ് എന്‍ഡിഎയ്ക്ക് പ്രധാനം. സ്ത്രീകള്‍, യുവാക്കള്‍, പാവപ്പെട്ടവര്‍, കര#്ഷകര്‍ . ഇവരുടെ പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.തന്റെ ഭരണനേട്ടങ്ങളും മോദി തന്റെ പ്രസം​ഗത്തിൽ എണ്ണിപ്പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കാനും മോദി മറന്നില്ല.

എ വി കുട്ടിമാളു അമ്മ, റോസമ്മ പുന്നൂസ്, അക്കാമ്മ ചെറിയാന്‍ എന്നിവരെയും മോഡി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. കേരളത്തിലെ ഏഴ് ലക്ഷം വനിതകള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കി. കേരളത്തിലെ നഴ്‌സുമാര്‍ ഇറാഖില്‍ കുടുങ്ങിയപ്പോള്‍ അവരെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. നടപ്പാക്കിയ വനിതാ ക്ഷേമ പദ്ധതികളും മോദി ചൂണ്ടിക്കാട്ടി.