പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം,അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസ് നീക്കം

Advertisement

കൊച്ചി.പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസ് നീക്കം. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. കലാപ ശ്രമമടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് നേതാക്കൾ ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.