വാർത്താനോട്ടം

Advertisement

2023 ജനുവരി 04 വ്യാഴം

BREAKING NEWS

👉62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് രാവിലെ 10ന് തിരിതെളിയും, മത്സരയിനങ്ങളിൽ ആദ്യ മോഹിനിയാട്ടം

👉അരവിന്ദ് കേജരിവാളിൻ്റെ വസതിയിൽ ഇന്ന് ഇ ഡി റെയ്ഡിനും, കേജരിവാളിനെ അറസ്റ്റ് ചെയ്യാനും ശ്രമം നടക്കുന്നതായി ആം ആദ്മി പാർട്ടി.

👉അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി, രണ്ട് പേർ അറസ്റ്റിൽ

👉തനിക്കെതിരായ പോസ്റ്റ് പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാഹൂൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി.

👉 മുതലപ്പൊഴി ഡ്രെഡ്ജിംഗിന് വേഗം പോരാ ;അദാനി ഗ്രൂപ്പിന് അന്ത്യശ്വാസനവുമായി മന്ത്രി സജി ചെറിയാൻ

🌴കേരളീയം🌴

🙏നിയമസഭകളിലും പാര്‍ലമെന്റിലും വനിതാ സംവണം ഏര്‍പ്പെടുത്തിയതു മാത്രമല്ല മോദി ഗ്യാരണ്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം മോദി ഗ്യാരണ്ടിയാണ്. അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സാ സൗകര്യവും സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു സംവരണവും സംഘര്‍ഷ മേഖലകളില്‍നിന്ന് മലയാളികളെ നാട്ടിലെത്തിച്ചതും മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

🙏’കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ’ എന്നു മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിഭാഷ കഴിഞ്ഞ് ഓരോ തവണ പ്രസംഗം പുനരാരംഭിക്കുമ്പോഴും അതേ അഭിസംബോധന ആവര്‍ത്തിച്ചു. കേരളത്തിലെ വനിതകള്‍ സ്വാതന്ത്ര്യ സമര രംഗത്തും സ്പോര്‍ട്സ് അടക്കമുള്ള വിവിധ മേഖലകളിലും മികച്ച സംഭാവനകള്‍ ചെയ്തവരാണെന്നു മോദി പറഞ്ഞു. കേരളത്തിലെ വനിതകള്‍ അഭിമാന പുത്രിമാരാണ്. പലരുടേയും പേരെടുത്തു പറഞ്ഞെങ്കിലും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കാവുന്ന സുരേഷ് ഗോപിയുടെ പേരു പരമാര്‍ശിച്ചില്ല.

🙏തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയശേഷമാണ് തേക്കിന്‍കാട് മൈതാനിയിലെ വേദിയിലേക്കു മോദി എത്തിയത്. റോഡ് ഷോ കാണാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ക്കപ്പുറത്തു കാത്തു നിന്ന ജനത്തിന് മോദി അഭിവാദ്യമേകി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.

🙏കേരള എന്‍ജിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി നടത്തും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഈ വര്‍ഷം മുതല്‍ കീം പരീക്ഷ ഓണ്‍ലൈനാകും. ജെ.ഇ.ഇ. മാതൃകയിലാണ് ഇനി പരീക്ഷ നടത്തുക.

🙏സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ജനുവരി 15 നു മാനന്തവാടിയില്‍ അദാലത്ത് ആരംഭിക്കും. ഫെബ്രുവരി 17 ന് ഫോര്‍ട്ട്‌കൊച്ചിയില്‍ സമാപിക്കും. സംസ്ഥാനത്തെ 27 ആര്‍.ഡി ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

🙏ജയിലുകളില്‍ ജാതിവിവേചനം ഉണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പെടെ ഏഴു സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. കേരളത്തിനു പുറമേ, തമിഴ്നാട്, മഹാരാഷ്ട്ര, ജാര്‍ക്കണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണു നോട്ടീസ്.

🙏ബിഷപ്പുമാര്‍ക്കെതി
രായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. ബിജെപി കണ്‍വീനറും അഡ്വക്കേറ്റുമായ ആലപ്പുഴയിലെ ഹരീഷ് ആര്‍ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.

🙏സഹകരണ നിക്ഷേപ സമാഹരണം ഈ മാസം പത്തിന് ആരംഭിക്കും. 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി 10 വരെയാണു നിക്ഷേപ സമാഹരണം.

🙏കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരിച്ചു നല്‍കിയെന്ന് മന്ത്രി വി.എന്‍. വാസവന്‍. സഹകരണ ബാങ്ക് പൂര്‍വ സ്ഥിതിയിലേക്ക് വൈകാതെ എത്തുമെന്നും മന്ത്രി പറഞ്ഞു.

🙏അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഇത്തിഹാദ് പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടെ ഈ സെക്ടറുകളില്‍ 363 സീറ്റുകള്‍ കൂടി പ്രതിദിനം അധികമായി ലഭിക്കും.

🙏പിഎസ്സി 179 തസ്തികകളിലേക്കു നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി എന്നിങ്ങനെ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഗ്രേഡ്, എല്‍പി – യുപി സ്‌കൂള്‍ അധ്യാപകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എസ്ഐ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ 179 തസ്തികകളിലാണ് നിയമനം.

🙏കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ യൂണിയന്‍ ഓഫീസ് സാമൂഹ്യ ദ്രോഹികള്‍ കത്തിച്ചു. കോളേജ് യൂണിയന്‍ കെഎസ് യു പിടിച്ചെടുത്തതിനുശേഷം നവീകരിച്ച യൂനിയന്‍ ഓഫീസാണ് തീവച്ചത്.

🙏ഹോസ്റ്റലില്‍ രാത്രി പത്തിനു തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിഷേധവുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍. രാത്രി പതിനൊന്നിനു തിരിച്ചെത്തിയാല്‍ മതിയെന്ന നിലവിലുള്ള ചട്ടം പത്തം മണിയാക്കി കുറച്ചതിനെതിരേ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോസ്റ്റലുകള്‍ക്കു മുന്നില്‍ പ്രതിഷേധിച്ചത്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.

🙏സംസ്ഥാന കായിക വകുപ്പ് 23 മുതല്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക, ആരോഗ്യ മേഖലയിലെ സംരംഭകര്‍ക്കു ബയര്‍- സെല്ലര്‍ മീറ്റ് നടത്തും. സ്പോര്‍ട്സ്, ഹെല്‍ത്ത്, വെല്‍നസ്, സ്പോര്‍ട്സ് ഇന്‍ഫ്ര, ട്രെയ്നിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്കു പങ്കെടുക്കാം. രജിസ്ട്രേഷന്‍ ആരംഭിച്ചു.

🙏വന്യമൃഗത്തെ വേട്ടയാടി കറിയാക്കി ഭക്ഷിച്ചതിന് ഇടുക്കി ശാന്തമ്പാറയിലെ ജി എ പ്ലാന്റേഷനില്‍ അതിഥികളായെത്തിയവരും ജീവനക്കാരും അറസ്റ്റിലായി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് തോക്കും, മുള്ളന്‍ പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തത്. പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജിന്റെ ഭാര്യ ബീന, ശാന്തമ്പാറ സ്വദേശി വര്‍ഗീസ്, വണ്ടിപ്പെരിയാര്‍ സ്വദേശി മനോജ്, തിരുവന്തപുരം സ്വദേശികളായ അസ്മുദീന്‍, റസൂല്‍ഖാന്‍, ഇര്‍ഷാദ് , പത്തനംതിട്ട സ്വദേശി രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

🙏മുക്കുപണ്ടം പണയംവച്ച കേസില്‍ ഹണി ട്രാപ്പ് കേസിലെ പ്രതി തൃശൂര്‍ സ്വദേശി രുക്സാന മാവേലിക്കര പൊലീസിന്റെ പിടിയിലായി. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

🙏സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും നടപടിയെടുക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

🇳🇪 ദേശീയം 🇳🇪

🙏പോലീസിന്റെ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ പുകയാക്രമണ കേസിലെ പ്രതി നീലം ആസാദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണ കോടതി പരിഗണിക്കട്ടെയെന്നാണ് ഹൈക്കോടതി പറഞ്ഞത്.

🙏പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ മറുപടി തേടി. കേസ് മാര്‍ച്ച് 11 നു പരിഗണിക്കും.

🙏ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും മകള്‍ ശര്‍മിളയ്ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇന്ന് വൈഎസ്ആര്‍ടിപി എന്ന തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയേക്കും.

🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ശ്രീരാമന്റെ പഴയ വിഗ്രഹം ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്കു പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല. ശ്രീരാമന്‍ ഹൃദയത്തിലുണ്ട്. അദ്ദേഹം പറഞ്ഞു.

🙏അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ പോസ്റ്റിട്ടതിന് ഉത്തര്‍പ്രദേശ് എടിഎസ് ഒരാളെ അറസ്റ്റു ചെയ്തു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ എക്സില്‍ പോസ്റ്റിട്ടതിനാണ് അറസ്റ്റ്.ഝാന്‍സി സ്വദേശി ജിബ്രാന്‍ മക്രാണിയാണ് അറസ്റ്റിലായത്.

🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമായണം പരമ്പരയില്‍ സീതയായി അഭിനയിച്ച ദീപിക ചിക്ലിയക്കു ക്ഷണം. പങ്കെടുക്കുമെന്നു ദീപിക അറിയിച്ചു.

🙏അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പങ്കെടുത്ത 50 കാരനെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്ത് 30 വര്‍ഷത്തിനു ശേഷമാണ് ഹുബ്ബള്ളി ജില്ലയിലെ ശ്രീകാന്ത് പൂജാരിയെ അറസ്റ്റു ചെയ്തത്.

🇦🇺 അന്തർദേശീയം 🇦🇽

🙏ഇന്ത്യന്‍ വംശജരായ കോടീശ്വര കുടുംബം അമേരിക്കയില്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും പൊലീസ്. യുഎസിലെ മസാച്യുസെറ്റ്‌സില്‍ രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), 18 വയസുള്ള മകള്‍ അരിയാന എന്നിവരെ പുറത്തുള്ള ആരോ കൊലപ്പെടുത്തിയതാണ്.

🙏തെക്കന്‍ ഇറാനിലെ കെര്‍മാനില്‍ ഇരട്ട സ്ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 160 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട കമാന്‍ഡര്‍ ഖാസിം സൊലൈമാനിയുടെ ഖബറിനു സമീപമാണ് സ്ഫോടനം നടന്നത്. ഖാസിം സൊലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്.

🏏 കായികം 🏏

🙏ഇന്ത്യാ- ദക്ഷിണാഫ്രിക്കാ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്ന കേപ്ടൗണിലെ ന്യൂലാണ്ട് ക്രിക്കറ്റ് പിച്ചില്‍ ബാറ്റിംഗ് ദുരന്തം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ മാത്രം വീണത് 23 വിക്കറ്റുകള്‍.

🙏ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഇന്ത്യന്‍ പേസര്‍മാര്‍ കൂടാരം കയറ്റിയത്. അതും വെറും 55 റണ്‍സിന് . ഇന്ത്യക്ക വേണ്ടി മുഹമ്മദ് സിറാജ് 6 വിക്കറ്റെടുത്തു.ബുമ്രക്കും മുകേഷ് കുമാറിനും രണ്ട് വിക്കറ്റ് വീതം കിട്ടി.

🙏 തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും ഇന്ത്യയും 153 ന് നിലംപൊത്തി. 153 ന് നാല് എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യയുടെ ബാക്കിയുള്ള ആറ് വിക്കറ്റുകള്‍ അതേ സ്‌കോറില്‍ തന്നെ പറപറന്നു. ഇന്ത്യയുടെ ആറ് ബാറ്റര്‍മാര്‍ സംപൂജ്യരായാണ് മടങ്ങിയത്. റബാദയും എന്‍ഗിടിയും ബര്‍ഗറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

🙏രണ്ടാമിന്നിംഗ്സിനി
റങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 62 ന് 3 എന്ന നിലയിലാണ്.

Advertisement