കൊച്ചി.ബലാൽസംഗക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം തേടി മുൻ സർക്കാർ അഭിഭാഷകൻ പിജി മനു നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുൻകൂർജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ഹർജി ലിസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമയം ആവശ്യപ്പെട്ട് പി.ജി.മനു ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.
കീഴടങ്ങാൻ സാവകാശം നൽകണമെന്നാണാവശ്യം.ഇക്കഴിഞ്ഞ ഡിസംബർ 22നാണ് മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
ഇരയുടെ മാനസിക – ശാരീരികാവസ്ഥ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ചു കൊണ്ടാണ്ടായിരുന്നു മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്