മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ കെ എസ് യു,തൃശൂരില്‍ സംഘര്‍ഷം

Advertisement

തൃശൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ കെഎസ് യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷമായി. സമരക്കാരെ തടയാന്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയതോടെയാണ് സംഘര്‍ഷമായത്. പൊലീസ് സമരക്കാര്‍ക്ക് സൗകര്യം ചെയ്തുവെന്നാരോപിച്ച് ബിജെപി പ്രതിരോധം ശക്തമാക്കി.

രാവിലെ 11മണിയോടെ ചാണകവെള്ളവുമായി സമരക്കാര്‍ എത്തിയതോടെ ചെറിയ സംഘം പൊലീസുമെത്തി. ഈ സമയം വേദി അഴിച്ചുമാറ്റിയിരുന്നില്ല. വേദിക്കുസമീപത്തേക്ക് സമരക്കാര്‍ എത്തിയതോടെ ബഹളം ഏറ്റുമുട്ടലിലേക്ക് എത്തി. ഇന്ത്യന്‍പ്രധാനമന്ത്രി പ്രസംഗിച്ച വേദി ബിജെപി വാടക്യക്ക് എടുത്ത സ്ഥലമാണ് ഇവിടെ ചാണകവെള്ളം തളിക്കാന്‍അനുവദിക്കില്ല. പൊലീസ് ഇവിടേക്ക് എത്തിയത് ഗൂഡാലോചനയുടെ ഭാഗമായാണ്. ചാണകവെള്ളം തളിക്കാന്‍ വരുന്നവരെയല്ലേ പൊലീസ് തടയേണ്ടത്. പൊലീസ് തങ്ങള്‍ക്കെതിരെ തിരിയുന്നതാണ് കണ്ടത് ബിജെപി നേതാക്കള്‍ പറയുന്നു. ടിഎന്‍ പ്രതിപാന്‍എംപിയാണ് ഈ സമര നാടകത്തിനു പിന്നിലെന്നും ഇവിടെ ചാണകവെള്ളം തളിച്ചാല്‍പ്രതാപനെ ചാണകവെള്ളത്തില്‍ കുളിപ്പിക്കും എന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു.

ഭഗവാന്‍റെ ജടയായികരുതുന്ന ആല്‍മരശിഖരങ്ങള്‍ മോദിക്കുവേണ്ടി മുറിച്ചുനീക്കിയതില്‍ ഭക്തര്‍ക്ക് പ്രതിഷേധമുണ്ടെന്നു കെഎസ് യു നേതാക്കള്‍ പറഞ്ഞു.

Advertisement