കോൺഗ്രസിന്റെ ‘സമരാഗ്നി’ യുടെ തീയതി മാറ്റിയേക്കും

Advertisement

കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയായ
‘സമരാഗ്നി’ യുടെ തീയതി മാറ്റിയേക്കും. ഫെബ്രുവരിയിൽ യാത്ര സംഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഡിസംബർ 21 ന് കാസർകോട് നിന്നും യാത്ര ആരംഭിച്ചു ഫെബ്രുവരിയിൽ തിരവനന്തപുരത്ത് സമാപിക്കുന്ന രീതിയിലായിരുന്നു ആദ്യ ക്രമീകരണം. എന്നാൽ ഇക്കാലയളവിൽ നിയമസഭാ സമ്മേളനം നടക്കാൻ സാധ്യതയുള്ളതിനാലാണ് തീയതി മാറ്റം പരിഗണിക്കുന്നത്.
ഇന്നലെ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങൾ കൂടി കണക്കിലെടുത്ത് ആയിരിക്കും പുതിയ തീയതി നിശ്ചയിക്കുക.
അമേരിക്കയിലുള്ള കെപിസിസി അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.