നവകേരള സദസിന് അനുവദിച്ച ഒരു ലക്ഷം രൂപ പറവൂർ നഗരസഭ തിരിച്ചു നല്‍കി

Advertisement

എറണാകുളം:
നവകേരള സദസിന് പറവൂർ നഗരസഭ സെക്രട്ടറി അനുവദിച്ച ഒരുലക്ഷം രൂപ തിരിച്ചുനൽകി. നവകേരള സദസിന്റെ പന്തലൊരുക്കിയ സ്വകാര്യ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയാണ് പണം തിരികെ നൽകിയത്.നഗരസഭാ കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് സെക്രട്ടറി പണം അനുവദിച്ചത്. കൗൺസിലിനെ മറികടന്ന് പണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അനുമതി ഇല്ലാതെ പണം നൽകിയതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായി പണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതിയക്കം കണ്ടെത്തിയിരുന്നു.

നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പറവൂർ നഗരസഭ റദ്ദാക്കിയിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ കൗൺസിലർമാർ ഉപരോധിക്കുകയും ചെയ്തിരുന്നു. ചെക്കില്‍ ഒപ്പിട്ടാല്‍ ആ പണം സെക്രട്ടറിയില്‍ നിന്ന് ഈടാക്കുമെന്ന് നഗരസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടിരുന്നത്.